രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യം; ബാലിയിൽ അത്താഴ വിരുന്നിനിടെ സൗഹൃദം പങ്കിട്ട് മോദിയും ഷി ജിന്‍പിങ്ങും (വീഡിയോ)

നാളെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡൽഹി: ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. പരമ്പരാഗത വേഷത്തിൽ അത്താഴ വിരുന്നിനെത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും വീഡിയോ പുറത്തു വന്നു. 

2020ൽ കിഴക്കൻ ലഡാക്കിലെ ഗാല്‍വാന്‍ അതിർത്തി പ്രശ്നങ്ങൾക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ നടത്തിയിരുന്നില്ല. ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും സൗ​ഹൃദം പുതുക്കിയത്. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ആതിഥേയത്വം വഹിച്ച വിരുന്നിനിടെയായിരുന്നു ഇരുവരുടേയും സൗഹൃദം പങ്കിടൽ. 

നാളെ വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. എന്നാൽ ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല. ഉഭയകക്ഷി ചർച്ചകൾക്കായി മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാളെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com