യുദ്ധം വിതച്ച നാശം വിവരണാതീതം; വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങണം; ജി 20യില്‍ സമാധാന ദൗത്യവുമായി മോദി

അടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ


ബാലി:  റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങാന്‍ ഇരുരാജ്യങ്ങളും നയതന്ത്രചര്‍ച്ചയിലൂടെ വഴികണ്ടെത്തണമെന്നും മോദി പറഞ്ഞു. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോക മഹായുദ്ധം വിതച്ച നാശം വിവരാണാതീതമാണ്, അതിനുശേഷം, സമാധാനത്തിന്റെ വഴി കണ്ടെത്താന്‍ അന്നത്തെ നേതാക്കള്‍ അക്ഷീണം പരിശ്രമിച്ചു. ഇപ്പോള്‍ കോവിഡാനന്തരലോകം പടുത്തുയര്‍ത്തേണ്ട ഉത്തരവാദിത്വം നമ്മുടെ ചുമലിലാണ്. ലോകാത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ട് മോദി പറഞ്ഞു.

ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭുമിയാണ് ഇന്ത്യ. അടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി ബാലിയില്‍ പറഞ്ഞു. മഹാമാരിയുടെ കാലത്തും ഇന്ത്യ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. കൂടാതെ ആവശ്യമുള്ള പലരാജ്യങ്ങള്‍ക്കും ഭക്ഷ്യവിതരണം നടത്തുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴുള്ള രാസവള ക്ഷാമം വലിയ പ്രതിസന്ധിയാണ്. രാസവള ക്ഷാമം ലോകം നാളെ നേരിടുന്ന വലിയ ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വളത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണ ശൃംഖല നിലനിര്‍ത്തുന്നതിന് എല്ലാ ജി20 രാജ്യങ്ങളും പരസ്പര ഉടമ്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com