ബിജെപിയില്‍ ചേരാനിരിക്കെ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ടു; ജനനേന്ദ്രിയത്തില്‍ മുറിവ്

കര്‍ണാടകയിലെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്യാല്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  ബിജെപിയില്‍ ചേരാനിരിക്കെ മുന്‍ ജനതാദള്‍ നേതാവ് മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 64 വയസായിരുന്നു. കഴിഞ്ഞദിവസം കര്‍ണാടക ബസവരാജ് ബൊമ്മെ പങ്കെടുത്ത പരിപാടിയിലും മുത്യാല്‍ പങ്കെടുത്തിരുന്നു

കലബുറഗി ജില്ലക്കാരനായ മുത്യാല്‍ ഉടന്‍ ബിജെപിയില്‍ ചേരാനിരിക്കെയാണു കൊലപാതകമുണ്ടായത്. സ്വന്തം കടയിലായിരുന്നു മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കടയില്‍നിന്നു പണം നഷ്ടമായതായും പൊലീസ് പറഞ്ഞു. കടയില്‍ മുന്‍പ് മോഷണം നടന്നതിനാല്‍ പിതാവ് കടയില്‍ ഉറങ്ങാറണ്ട്. മോഷണത്തിനിടെ അക്രമികള്‍ അച്ഛനെ ക്രൂരമായി കൊന്നതാകുമെന്നു സംശയിക്കുന്നതായി മുത്യാലിന്റെ മകന്‍ പറഞ്ഞു. 

കര്‍ണാടകയിലെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്യാല്‍. ജനനേന്ദ്രിയത്തിന് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാവിലെയാണു കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com