കൃഷ്ണമൃഗത്തെ ആക്രമിച്ചു; രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടി സിംഹം-വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 17th November 2022 06:38 PM |
Last Updated: 17th November 2022 06:38 PM | A+A A- |

കൃഷ്ണമൃഗത്തെ സിംഹം ആക്രമിക്കുന്ന ദൃശ്യം
സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയും പിടിയില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ എളുപ്പമല്ല. അപൂര്‍വ്വമായി മാത്രമാണ് മറ്റു മൃഗങ്ങള്‍ ഇവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ. ഇപ്പോള്‍ സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് കൃഷ്ണമൃഗം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചത്. വെള്ളം കുടിക്കുകയാണ് കൃഷ്ണമൃഗം. ഈസമയത്താണ് സിംഹം ആക്രമിച്ചത്. കൊമ്പ് ഉപയോഗിച്ച് തിരിച്ച് ആക്രമിച്ചാണ് കൃഷ്ണമൃഗം സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. കൃഷ്ണമൃഗത്തിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ സിംഹം വെള്ളത്തില്‍ വീഴുന്നതാണ് വീഡിയോയുടെ അവസാനം.
Use your weapon efficiently... pic.twitter.com/iaHCefPq6W
— Dr.Samrat Gowda IFS (@IfsSamrat) November 17, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
'മൂളിപ്പാട്ട് പാടിയെത്തിയ പ്രണയം'- 70കാരൻ ലിയാഖത്തിന്റെ ഭാര്യ 19കാരി ഷുമൈല (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ