'മൂളിപ്പാട്ട് പാടിയെത്തിയ പ്രണയം'- 70കാരൻ ലിയാഖത്തിന്റെ ഭാര്യ 19കാരി ഷുമൈല (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 04:26 PM  |  

Last Updated: 17th November 2022 04:26 PM  |   A+A-   |  

11

വീഡിയോ ദൃശ്യം

 

പ്രണയത്തിന് പ്രായം ഒരു ഘടകമേയല്ലെന്ന് പറയാറുണ്ട്. പുരുഷനും സ്ത്രീയും തമ്മിൽ ഇഷ്ടം വന്നാൽ ഒന്നും അവിടെ തടസമല്ല. ഇരുവരും തമ്മിലുള്ള പരസ്പരം ഇഷ്ടം മാത്രമാണ് മുഖ്യം. അത്തരമൊരു അപൂർവ പ്രണയമാണ് പാകിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും തമ്മിൽ. 

70 കാരനായ അലിയും 19 കാരി ഷുമൈലയും നാല് മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലി പങ്കിട്ട ഇവരുടെ ജീവിതം പറയുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. 

ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നത്. ഒരു മൂളിപ്പാട്ടാണ് ഇവരുടെ പ്രണയത്തിന് വഴി തുറന്നത്. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും  മൂളിപ്പാട്ട് പാടുമായിരുന്നു. അതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കി. പിന്നാലെ ഇരുവരും പ്രണയത്തിലുമായി. 

പ്രണയത്തിൽ പ്രണയം മാത്രമാണ് ഉള്ളത്. പ്രായമോ മതമോ ഇല്ല. തങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. 

പ്രണയിക്കാൻ പ്രായ പരിധി ഇല്ല എന്നാണ് ലിയാഖത്ത് വിശ്വസിക്കുന്നത്. പ്രമേഹമോ രക്ത സമ്മർദ്ദമോ ഒന്നും തന്നെ ബാധിച്ചിട്ടില്ല. ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. പ്രണയത്തിന് പ്രായമില്ല. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. ഇപ്പോൾ ജീവിതം ഒരുപാട് ആസ്വദിക്കുകയാണെന്നും ലിയാഖത്ത് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൂര്യന് കുറുകെ 'പാമ്പ്', അപൂര്‍വ്വ ദൃശ്യം- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ