സൂര്യന് കുറുകെ 'പാമ്പ്', അപൂര്‍വ്വ ദൃശ്യം- വീഡിയോ 

സൂര്യന്റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി
സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങള്‍, image credit: ESA Science
സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങള്‍, image credit: ESA Science

സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു. യൂറോപ്യന്‍ സോളാര്‍ ഓര്‍ബിറ്ററാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്ലാസ്മ വിസ്‌ഫോടനത്തിന് മുന്‍പാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്.

സൂര്യന്റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി. സൗരോപരിതലത്തിലൂടെ, ഫിലമെന്റ് പോലെ തിളക്കത്തോടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സെപ്റ്റംബര്‍ അഞ്ചിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യൂറോപ്യന്‍ സോളാര്‍ ഓര്‍ബിറ്ററിലെ ടെലിസ്‌കോപ്പ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് കാന്തികവലയത്തിലെ ഫിലമെന്റ് പോലെ തിളങ്ങുന്ന ഭാഗം നീങ്ങിയതാണ് പാമ്പ് പോലെ തോന്നിച്ചതെന്നും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി  പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com