പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം, പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍; ശരീരമാകെ മുറിവുകള്‍, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹത്തില്‍ എല്ലായിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

മഥുര യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മുഖത്ത് രക്തത്തിന്റെ പാടുണ്ട്. മറ്റെവിടെയെങ്കിലും കൊലപാതകം നടത്തിയിട്ട് യുവതിയുടെ മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

തൊഴിലാളികളാണ് സ്യൂട്ട്‌കേസ് കണ്ട് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് സ്യൂട്ട്‌കേസ് തുറന്നത്. ഫൊറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com