കോളജില്‍ തമാശയ്ക്കായി 'പാകിസ്ഥാന്‍ സിന്ദാബാദ്'; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 12:51 PM  |  

Last Updated: 19th November 2022 12:51 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കോളജിലെ പരിപാടിക്കിടയ്ക്ക് തമാശയ്ക്കായി പാകിസ്ഥാന്‍ സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് പാക് മുദ്രാവാക്യം വിളിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് പാകിസ്ഥാന്‍ സിന്ദാബാദ് എന്നു വിളിച്ചു പറയുകയായിരുന്നു.

വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. തമാശയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ