'മൂന്നു പതിറ്റാണ്ട് നര്‍മ്മദ പദ്ധതി മുടക്കിയ സ്ത്രീക്കൊപ്പം നടക്കുന്നു'; മേധാ പട്കറിനൊപ്പം രാഹുല്‍ ഗാന്ധി, വിമര്‍ശനവുമായി മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 05:23 PM  |  

Last Updated: 20th November 2022 05:23 PM  |   A+A-   |  

modi-rahul-medha

ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കറും രാഹുല്‍ ഗാന്ധിയും, നരേന്ദ്ര മോദി

 

രാജ്‌കോട്ട്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കുചേര്‍ന്നതില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മൂന്നു പതിറ്റാണ്ടുകളായി നര്‍മ്മദ അണക്കെട്ട് പദ്ധതിക്ക് തടസ്സമുണ്ടാക്കുന്ന സ്ത്രീയുമായി ഒരു കോണ്‍ഗ്രസ് നേതാവ് പദയാത്ര നടത്തിയതായി കണ്ടു' എന്ന് രാജ്‌കോട്ട് ജില്ലയിലെ റാലിക്കിടെ മോദി പറഞ്ഞു. 

മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ സൃഷ്ടിച്ച നിയമതടസ്സങ്ങള്‍ കാരണം നര്‍മ്മദ നദിക്ക് മുകളിലൂടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ട് തടസ്സപ്പെട്ടെന്ന് മോദി കുറ്റപ്പെടുത്തി. മേധാ പട്കര്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തി. വോട്ട് ചോദിക്കാനെത്തുമ്പോള്‍ പദ്ധതിക്ക് എതിരായവരുടെ തോളില്‍ കൈയിട്ടാണ് പദയാത്ര നടത്തിയതെന്ന് കോണ്‍ഗ്രസിനോട് പറയണമെന്നും മോദി ആഹ്വാനം ചെയ്തു. 

മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്ന പദയാത്രയില്‍ നവംബര്‍ 17നാണ് മേധാ പട്കര്‍ രാഹുല്‍ ഗാന്ധിക്കൊേപ്പം ചേര്‍ന്നത്. മേധയുടെ കൈപിടിച്ച് രാഹുല്‍ നടക്കുന്ന ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ ഗുജറാത്തില്‍ വിഭാഗീയത രൂക്ഷം; ഏഴ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ