ടാങ്കറിന്റെ ബ്രേക്ക് പോയി; ദേശീയപാതയിലെ പാലത്തില്‍ ഇടിച്ചത് 48 വാഹനങ്ങള്‍; 38 പേര്‍ക്ക് പരിക്ക്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 10:06 AM  |  

Last Updated: 21st November 2022 10:06 AM  |   A+A-   |  

48-Vehicle Pile-Up On Pune-Bengaluru Highway

അപകടത്തില്‍പ്പെട്ട വാഹനം

 

മുംബൈ: പൂനെയിലെ നവാലെ പാലത്തില്‍ ടാങ്കര്‍ ലോറി വിവിധ വാഹനങ്ങളില്‍ ഇടിച്ച് 38 പേര്‍ക്ക് പരിക്ക്. 48 വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പൂനെ- ബംഗളൂരു ദേശീയപാതയിലെ നവാലെ പാലത്തില്‍ വച്ചായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ഫയര്‍ഫോഴ്‌സും പൂനെ മെട്രോ പൊളിറ്റന്‍ റീജിയന്‍ ഡെവലപ്പെമന്റ് അതോറിറ്റി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ 48 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്ക് തകരാറിലായതിനെ ടാങ്കര്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തില്‍ റോഡിലേക്ക് ടാങ്കറില്‍ നിന്ന് ഓയില്‍ ഒഴുകിയിരുന്നു. ഓയിലില്‍ നിന്ന് വാഹനങ്ങള്‍ തെന്നിനീങ്ങിയതോടെ കൂട്ടത്തോടെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള ദേശീയ പാതയില്‍ രണ്ടുകിലോമീറ്റര്‍ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവാല്‍ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

മദ്യപിച്ച് ബസിൽ കയറി; യാത്രക്കാരനെ കണ്ടക്ടർ ബലം പ്രയോ​ഗിച്ച് റോഡിലേക്ക് തള്ളിയിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ