മദ്യപിച്ച് ബസിൽ കയറി; യാത്രക്കാരനെ കണ്ടക്ടർ ബലം പ്രയോ​ഗിച്ച് റോഡിലേക്ക് തള്ളിയിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 05:02 PM  |  

Last Updated: 20th November 2022 05:02 PM  |   A+A-   |  

bus

ഫോട്ടോ: ട്വിറ്റർ

 

ചെന്നൈ: മദ്യപിച്ച് ബസിൽ കയറിയ ആളെ കണ്ടക്ടർ തള്ളി താഴെയിട്ടു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. സർക്കാർ ബസിലെ കണ്ടക്ടറാണ് ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ബം​ഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസിലാണ് സംഭവം. വന്ദാവസിയിൽ വച്ചാണ് ഇയാൾ ബസിൽ കയറിയത്. യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നു. ഇതോടെയാണ് കണ്ടക്ടർ ഇയാളോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ യാത്രക്കാരൻ ഇതിന് തയ്യാറാകാതിരുന്നതോടെ കണ്ടക്ടർ കയർത്ത് സംസാരിച്ചു. 

പിന്നാലെയാണ് ബസിൽ നിന്ന് ബലം പ്രയോ​ഗിച്ച് യാത്രക്കാരനെ തള്ളി താഴെയിട്ടത്. ഇയാൾ റോ‍ഡിലേക്ക് തെറിച്ചു വീണു. ബസ് യാത്രക്കാരനെ അവ​ഗണിച്ച് കടന്നു പോകുകയും ചെയ്തു. 

യാത്രക്കാരൻ ബസിനുള്ളിൽ വച്ച് മദ്യപിച്ചെന്നും ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും കണ്ടക്ടർ വാദിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

മംഗളൂരു സ്‌ഫോടനം: സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ കേസിലെ പ്രതിയെന്ന് പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ