കല്യാണം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കണം, കാശില്ലെന്നു പറഞ്ഞ് ഒഴിയാനാവില്ല: ഹൈക്കോടതി

വരുമാനമില്ലെന്നോ ജോലി ചെയ്യാനാവില്ലെന്നോ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍ പറഞ്ഞു.

വിവാഹം കഴിക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂ. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു.

പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി തീരുമാനിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ അറിയിച്ചു.

ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത് സമൂഹത്തിലെ അംഗീകരിക്കപ്പെട്ട കാര്യമാണെന്നാണ് കോടതി നിരീക്ഷിച്ചു. വരുമാനമില്ലെന്നോ ജോലി ചെയ്യാനാവില്ലെന്നോ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ ഭാര്യയും മക്കളും തിരിച്ചുവരുന്നതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജി തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com