ന്യൂഡല്‍ഹി:നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് അപ്രസക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍ നിയമലംഘനം നടന്നുവെന്നത് കോടതി അംഗീകരിച്ചു. കോടതി വിധികളെ മാനിക്കുന്നയാളാണ് താന്‍. അത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിഥികള്‍ സഞ്ചരിക്കാനായി ഇന്നോവ കാര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ല. അതിഥി ദേവോ ഭവ: എന്നതാണ് നമ്മുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. സഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍, ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന്‍ സര്‍ക്കാരിലേക്ക് മടക്കി അയച്ചിരുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ രാജ് ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് അയച്ച കത്ത് പുറത്തുവന്നിരുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ മറുപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates