വിചാരണകള്‍ വേഗത്തിലാക്കാന്‍ ചീഫ് ജസ്റ്റിസ്; അടുത്ത ആഴ്ച മുതല്‍ സുപ്രീംകോടതിയില്‍ നാലു പ്രത്യേക ബെഞ്ചുകള്‍ തുടങ്ങുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

കേസുകള്‍ കോടതിയില്‍ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ പരിശോധിച്ചു വരികയാണെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്/ എഎന്‍ഐ
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്/ എഎന്‍ഐ

ന്യൂഡല്‍ഹി: അടുത്ത ആഴ്ച മുതല്‍ സുപ്രീംകോടതിയില്‍ നാലു പ്രത്യേക ബെഞ്ചുകള്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നാലു വിഷയങ്ങള്‍ പരിഗണിക്കുന്നതിനാകും പ്രത്യേക ബെഞ്ചുകള്‍ രൂപീകരിക്കുക.

ക്രിമിനല്‍ കേസുകള്‍, നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഭൂമി അക്വിസിഷനുമായി ബന്ധപ്പെട്ട കേസുകള്‍, വാഹനാപകട ക്ലെയിംസ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയാകും പ്രത്യേക ബെഞ്ചുകള്‍ പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബുധന്‍, വ്യാഴം ദിവസങ്ങളിലാകും പ്രത്യേക ബെഞ്ചുകള്‍ ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെ ചീഫ് ജസ്റ്റിസ് നേരത്തെ വിമര്‍ശിച്ചിരുന്നു. കേസുകള്‍ കോടതിയില്‍ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ പരിശോധിച്ചു വരികയാണെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 

പ്രാധാന്യം അനുസരിച്ച് കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അടുത്ത തിങ്കളാഴ്ചയും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അടുത്ത വെള്ളിയാഴ്ചയും ലിസ്റ്റ് ചെയ്യുമെന്ന് ഉറപ്പുവരുത്താന്‍ രജിസ്ട്രാര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com