അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:50 AM  |  

Last Updated: 25th November 2022 10:50 AM  |   A+A-   |  

supreme_court

സുപ്രീം കോടതി /ഫയല്‍

 

ന്യൂഡല്‍ഹി: പെരുമാറ്റ ദൂഷ്യത്തിനു അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റമായി കാണാനാവില്ലെന്നു സുപ്രീം കോടതി. കോളജ് അധികൃതര്‍ അച്ചടക്ക നടപടിയെടുത്തതിനു പിറ്റേന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

വിദ്യാര്‍ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും അവരുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകള്‍ക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

മദ്യപിച്ചു ക്ലാസില്‍ വന്നതിനാണ് വിദ്യാര്‍ഥിയെ പഞ്ചാബിലെ കോളജ് അധികൃതര്‍ പുറത്താക്കിയത്. പിറ്റേന്നു വിദ്യാര്‍ഥി കനാലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹിതയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ