വിവാഹത്തിന് അംഗീകാരം വേണം, രജിസ്റ്റര്‍ ചെയ്യണം; സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 02:01 PM  |  

Last Updated: 25th November 2022 02:01 PM  |   A+A-   |  

Gay couple moves SC seeking recognition of same-sex marriage

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി: വിവാഹത്തിന് അംഗീകാരം തേടി പുരുഷ സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയില്‍. വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യമുണ്ട്.

എല്‍ജിബിടിക്യൂ പ്ലസ് വിഭാഗത്തിന് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിന് നിലവില്‍ നിയമ ചട്ടക്കൂടില്ലാത്ത സാഹചര്യത്തിലാണ് ദമ്പതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയെന്നത് മൗലിക അവകാശത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

എല്‍ജിബിടിക്യൂ പ്ലസ് വിഭാഗത്തിന് മറ്റുള്ളവര്‍ക്കുള്ളതുപോലുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് സുപ്രീം കോടതി വിവിധ വിധിന്യായങ്ങൡ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിന് നിലവില്‍ നിയമ ചട്ടക്കൂടില്ല. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയുടെ അനുഛേദം 14, 15, 19 (1) എ, 21 എന്നിവയുടെ ലംഘനമാണ് സംഭവിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ