ഇടാന്‍ കാലില്ലല്ലോ?; ചെരിപ്പ് 'മോഷ്ടിച്ച്' കടന്നുകളയുന്ന കൂറ്റന്‍ പാമ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 03:20 PM  |  

Last Updated: 25th November 2022 03:20 PM  |   A+A-   |  

CHAPAL

ചെരിപ്പുമായി കടന്നുകളയുന്ന പാമ്പിന്റെ ദൃശ്യം

 

ക്ഷേത്രങ്ങളിലോ മറ്റു ആരാധനാലയങ്ങളിലോ കയറുന്നതിന് മുന്‍പ് പുറത്ത് ചെരിപ്പ് ഊരിയിടാറുണ്ട്. തിരിച്ചു വരുമ്പോള്‍ ചിലര്‍ക്കെങ്കിലും ചെരിപ്പ് നഷ്ടപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാമ്പ് ചെരിപ്പ് മോഷ്ടിച്ചു എന്ന് കേട്ടാല്‍ വിശ്വസിക്കുമോ?, വിശ്വസിക്കാന്‍ പ്രയാസമാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാലുകള്‍ ഇല്ലാത്ത ഈ പാമ്പ് ചെരിപ്പ് കൊണ്ടുപോയി എന്തുചെയ്യുമെന്ന് തമാശരൂപേണ ചോദിച്ച് കൊണ്ടാണ് പര്‍വീണ്‍ കാസ് വാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

 

വീടിന് മുന്നില്‍ കിടന്നിരുന്ന ചെരിപ്പ് കടിച്ചെടുത്താണ് പാമ്പ് ഇഴഞ്ഞുനീങ്ങിയത്. ബിഹാറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സോഷ്യല്‍മീഡിയയിലെ ചില കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദേഹത്ത് 'കുഴമ്പ് തേയ്ക്കുന്ന' തവള, അത്യപൂര്‍വ്വം - വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ