ദേഹത്ത് 'കുഴമ്പ് തേയ്ക്കുന്ന' തവള, അത്യപൂര്‍വ്വം - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 01:09 PM  |  

Last Updated: 25th November 2022 01:09 PM  |   A+A-   |  

FROG

അത്യപൂര്‍വ്വ തവളയുടെ ദൃശ്യം

 

രു തവളയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ താരം. ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകുപോലെയുള്ള സ്രവം, ദേഹം മുഴുവന്‍ പുരട്ടുന്ന ഒരു തവളയുടെ അത്യപൂര്‍വ്വ കാഴ്ചയാണ് വിസ്മയമാകുന്നത്.

തെക്കന്‍ അമേരിക്കയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മങ്കി ഫ്രോഗ് ഇനത്തില്‍പ്പെട്ട തവളയാണ് ദേഹം മസാജ് ചെയ്യുന്നത്. ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന മെഴുകു പോലെയുള്ള സ്രവം ഉപയോഗിച്ചാണ് ദേഹം തടവുന്നത്.  സൂര്യപ്രകാശത്തില്‍ ശരീരത്തിലെ നനവ് നഷ്ടപ്പെടാതിരിക്കാനാണ് തവള ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിംഹത്തെ കൊമ്പില്‍ കോര്‍ത്ത് 'വായുവില്‍' വലിച്ചെറിഞ്ഞു; കാട്ടുപോത്തുകളുടെ 'പ്രതികാരം'- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ