സിംഹത്തെ കൊമ്പില്‍ കോര്‍ത്ത് 'വായുവില്‍' വലിച്ചെറിഞ്ഞു; കാട്ടുപോത്തുകളുടെ 'പ്രതികാരം'- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 11:37 AM  |  

Last Updated: 25th November 2022 11:37 AM  |   A+A-   |  

lion

സിംഹത്തെ ആക്രമിക്കുന്ന കാട്ടുപോത്തുകളുടെ ദൃശ്യം

 


കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കാണുമ്പോള്‍ തന്നെ മറ്റു മൃഗങ്ങള്‍ ഓടി രക്ഷപ്പെടുന്നതാണ് പതിവ്. ഇപ്പോള്‍ പ്രായമായതിനെ തുടര്‍ന്ന് ക്ഷീണിതനായ സിംഹത്തെ കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഫോട്ടോഗ്രാഫര്‍ ഡിയോണ്‍ കെല്‍ബ്രിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കാട്ടുപോത്തുകള്‍ കൊമ്പ് ഉപയോഗിച്ചാണ് സിംഹത്തെ ആക്രമിക്കുന്നത്. ക്ഷീണിതനായി നിലത്ത് കിടക്കുന്ന സിംഹത്തെ കൊമ്പ് കൊണ്ട് കുത്തി കാട്ടുപോത്തുകള്‍ വായുവിലേക്ക് ഉയര്‍ത്തി. 

 

ക്ഷീണിതനായിട്ടും സിംഹം പ്രത്യാക്രമണം നടത്താന്‍ ശ്രമിച്ചു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിംഹം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചത്തതായി ഫോട്ടോഗ്രാഫര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ