ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 05:25 PM  |  

Last Updated: 23rd November 2022 05:25 PM  |   A+A-   |  

crocodile

വയോധികനെ മുതല ആക്രമിക്കുന്ന ദൃശ്യം

 

മുതലയെ കാണുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. വെള്ളത്തില്‍ പലപ്പോഴും കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തിന് പോലും മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷയില്ല. മുതലയുടെ ആക്രമണത്തിന്റെ നിരവധി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇപ്പോള്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്ന ഒരു വയോധികന് സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഷര്‍ട്ട് പോലെയുള്ള ഒരു തുണി ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമിക്കുകയാണ് മുതിര്‍ന്നയാള്‍. 

മുതലയുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് തുണിയിട്ടത്. തുടര്‍ന്ന് തലയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുതല ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. മുതലയുടെ ആക്രമണത്തില്‍ പകച്ചുപോയ വയോധികന്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതും കൈയില്‍ കടിയേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ