സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക്; നാലു പെണ്‍കുട്ടികള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 27th November 2022 01:13 PM |
Last Updated: 27th November 2022 01:13 PM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗളൂരു: കര്‍ണാടകയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് നാലു പെണ്‍കുട്ടികള്‍ മരിച്ചു. മദ്രസയിലെ കുട്ടികളാണ് മരിച്ചത്.
ബെലഗാവിക്ക് സമീപം കിത്വാഡ് വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം.ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ മദ്രസയില്‍ നിന്നെത്തിയവരാണ് പെണ്‍കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. 40ഓളം പെണ്‍കുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി വെള്ളച്ചാട്ടം കാണാനെത്തിയത്.
ഇതില്‍ അഞ്ച് പെണ്‍കുട്ടികളാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണത്. ഒരു പെണ്‍കുട്ടിയെ സമീപവാസികള്‍ രക്ഷിച്ച് ഉടന്‍ ബെലഗാവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടം ആശുപത്രിയില്‍ തടിച്ചുകൂടി.
അയേണ്‍ ഗുളിക കഴിച്ച 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ