യുഎന്‍ ആസ്ഥാനത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കും, ഇന്ത്യയുടെ സമ്മാനം 

 ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ ഇതാദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു
മഹാത്മാഗാന്ധി
മഹാത്മാഗാന്ധി

ന്യൂയോര്‍ക്ക്:  ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ ഇതാദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്ന വേളയിലാണ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുക.  സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ലഭിച്ചത് ഒരു അംഗീകാരമായി കണ്ട് ഇന്ത്യയാണ് സമ്മാനമായി ഗാന്ധി പ്രതിമ നല്‍കുന്നത്.

ഡിസംബര്‍ 14ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുക. യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്നതിനാണ് അടുത്തമാസം ജയശങ്കര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. 

യുഎന്‍ ആസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള പുല്‍ത്തകിടിയിലാണ് ഇന്ത്യയുടെ സമ്മാനമായ പ്രതിമയുടെ സ്ഥാനം. പത്മശ്രീ പുരസ്‌കാര ജേതാവും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്‍പിയുമായ റാം സുത്താറാണു ശില്‍പി.

ലോകരാജ്യങ്ങള്‍ നല്‍കുന്ന ശില്‍പങ്ങളും കലാസൃഷ്ടികളും യുഎന്‍ ആസ്ഥാനമന്ദിരത്തില്‍ സ്ഥാപിക്കാറുണ്ട്. ജര്‍മനി നല്‍കിയ ബര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്ക നല്‍കിയ നെല്‍സണ്‍ മണ്ടേലയുടെ പ്രതിമ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. കരിങ്കല്ലില്‍ തീര്‍ത്ത സൂര്യശില്‍പമാണു മുന്‍പ് ഇന്ത്യ നല്‍കിയിട്ടുള്ളത്. 1982 ജൂലൈ 26നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതു നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com