ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മോഷണ ശ്രമത്തിനിടെ തല വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

നെയ്ത്തുശാലയിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്. എന്നാൽ വാതിലിൽ കഴുത്ത് കുടുങ്ങി


വാരണാസി: മോഷണശ്രമത്തിനിടയിൽ കഴുത്ത് വാതിലിൽ കുടുങ്ങി യുവാവ് മരിച്ചു. വാരണാസിയിലെ ഡാനിയാൽ പൂരിലാണ് സംഭവം. ജാവേദ്(30) ആണ് മരിച്ചത്.

നെയ്ത്തുശാലയിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്. എന്നാൽ വാതിലിൽ കഴുത്ത് കുടുങ്ങി. അറ്റകുറ്റപ്പണികൾക്കായി രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു. നെയ്ത്തുശാലയുടെ വാതിലിന് മുകളിൽ തലയിട്ട് കടക്കാനായിരുന്നു ജാവേദിന്റെ ശ്രമം.

എന്നാൽ കഴുത്ത് ഉള്ളിലും ഉടൽ പുറത്തുമായി ഇയാൾ വാതിലിൽ കുടുങ്ങി. അങ്ങനെ തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com