'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 01:12 PM  |  

Last Updated: 30th November 2022 01:12 PM  |   A+A-   |  

crocodile

മാനിനെ അകത്താക്കാന്‍ വായ പൊളിച്ച് വരുന്ന മുതലയുടെ ദൃശ്യം

 

വെള്ളത്തില്‍ മുതലകള്‍ അപകടകാരികളാണ്. പലപ്പോഴും സിംഹത്തിന് പോലും വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ വന്ന മാന്‍ തലനാരിഴയ്ക്ക് മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് മാന്‍. അതിനിടെയാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണം. അനങ്ങാതെ മാനിന്റെ അരികില്‍ എത്തിയ മുതല വായ പൊളിച്ച് ഇരയെ അകത്താക്കാണ് ശ്രമിച്ചത്.എന്നാല്‍ മാന്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്നോട്ട് ചാടി മുതലയുടെ വായില്‍പ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒളിച്ചും പാത്തും കളിച്ച് കുഞ്ഞിക്കിളി; ഉടമയ്‌ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ വൈറല്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ