5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd October 2022 10:13 PM  |  

Last Updated: 02nd October 2022 10:13 PM  |   A+A-   |  

lch

രാജ്‌നാഥ് സിങ് പങ്കുവെച്ച എല്‍സിഎച്ചിന്റെ ചിത്രം

 

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും. സൈനികരംഗത്ത് ഇത് പോരാട്ടവീര്യം വര്‍ധിപ്പിക്കും.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്റ്റര്‍ ( എല്‍സിഎച്ച്) വികസിപ്പിച്ചത്. ഉയരം കൂടിയ പ്രദേശങ്ങളില്‍ വരെ വിന്യസിക്കാന്‍ കരുത്തുള്ളതാണ് ഈ ഹെലികോപ്റ്റര്‍. നാളെ ജോധ്പൂരില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്് പങ്കെടുക്കുന്ന ചടങ്ങിലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

5.8 ടണ്‍ ഭാരമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് ആയുധം പരീക്ഷിക്കുന്നത് അടക്കമുള്ള വിവിധ പരീക്ഷണങ്ങളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 14 ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അംഗീകാരം നല്‍കിയത്. 10 ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നല്‍കുന്നത്. ആധുനിക യുദ്ധ ഹെലികോപ്റ്ററായ ധ്രുവുമായി സമാനതകളുള്ളതാണ് എല്‍സിഎച്ച്. സ്റ്റെല്‍ത്ത്, രാത്രിയിലും ആക്രമണം നടത്താനുള്ള ശേഷി അടക്കം നിരവധി ഫീച്ചറുകള്‍ ഉള്ളതാണ് എല്‍സിഎച്ച്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തരൂരിനോട് പറഞ്ഞു, അദ്ദേഹം കേട്ടില്ല': മല്ലികാര്‍ജുന്‍ ഖാര്‍ഗെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ