ഭര്‍ത്താവിന്റെ വരുമാനം അറിയണം; വിവരാവകാശ നിയമപ്രകാരം ഭാര്യയുടെ നിയമപോരാട്ടം, ഒടുവില്‍

വിവാഹമോചനത്തിന് ഫയല്‍ ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്പളം എത്ര കിട്ടുന്നുണ്ട്?, എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പലരും മടിക്കാറുണ്ട്. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമാണ് സാധാരണയായി ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കാറ്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്.

വിവാഹമോചനത്തിന് ഫയല്‍ ചെയ്യുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇരുപക്ഷത്തിന്റെയും ആസ്തിയും വരുമാനവും അടക്കം എല്ലാ സാമ്പത്തിക കാര്യങ്ങളും വിവാഹ മോചന കേസുകളില്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇരുവരുടെയും വരുമാനത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെന്നും വരാം.

ഭര്‍ത്താവ് വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭാര്യയ്ക്ക് മറ്റു വഴികള്‍ നോക്കാവുന്നതാണ്. അത്തരമൊരു കേസാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം ഭാര്യ അപേക്ഷ നല്‍കിയതാണ് പുതിയ സംഭവം.

ഭാര്യയുടെ അപേക്ഷ പരിഗണിച്ച് ഭര്‍ത്താവിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. നികുതി വിധേയമായ വരുമാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ 15ദിവസത്തിനകം നല്‍കാനാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

സഞ്ജു ഗുപ്തയാണ് ഭര്‍ത്താവിന്റെ വരുമാനം അറിയാന്‍ വിവരാവകാശ നിയമത്തെ ആശ്രയിച്ചത്. തുടക്കത്തില്‍ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ സമ്മതം ആവശ്യമാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ സഞ്ജു ഗുപ്ത ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കി. 

ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയും സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറിന്റെ അതേ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് സഞ്ജു ഗുപ്ത സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നും സമാനമായ കേസുകളില്‍   മുന്‍പ് ഉണ്ടായിട്ടുള്ള വിധികളുടെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ വിധി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com