ഉത്തരാഖണ്ഡിലെ ഹിമപാതം; ദ്രൗപദി ദണ്ഡയിൽ കുടുങ്ങിയ പത്ത് പേർ മരിച്ചു; 11 പേർക്കായി തിരച്ചിൽ തുടരുന്നു

ഉത്തരകാശിയിലെ നെഹ്റു മൗണ്ടയ്നീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പർവതത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയിൽ കുടുങ്ങിയ പർവതാരോഹകരിൽ പത്ത് പേർ മരിച്ചു. എട്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പതിനൊന്നു പേർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നു. ആകെ 29 പേരാണ് ഹിമപാതത്തെ തുടർന്ന് പർവതത്തിൽ കുടുങ്ങിയത്. 

ഉത്തരകാശിയിലെ നെഹ്റു മൗണ്ടയ്നീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പർവതത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ഇക്കാര്യം ട്വിറ്റർ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം, വ്യോമസേന, ഐടിബിപി എന്നീ വിഭാ​ഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com