ചിത്രം തെളിഞ്ഞു; തരൂരും ഖാർ​ഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th October 2022 07:36 PM  |  

Last Updated: 08th October 2022 07:36 PM  |   A+A-   |  

poll

ഫയൽ ചിത്രം

 

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാർജുൻ ഖർഗെയും ശശി തരൂരും ആണു സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റ് വഴിയാകുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. 

ഈ മാസം 17ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞടുപ്പ്. രാവിലെ 10 മുതൽ നാല് വരെയാണ് വോട്ടെടുപ്പ്. 19ന് വോട്ടെണ്ണല്‍ നടക്കുമെന്നും എത്രയും വേഗം ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതായും മിസ്ത്രി അറിയിച്ചു.

പ്രചാരണത്തിനായി ഖർഗെ ഹൈദരാബാദിലും തരൂർ മുംബൈയിലുമാണ്. അതിനിടെ ഹൈക്കമാൻഡ് വികാരം ഉൾക്കൊണ്ട് ഖർഗെയെ പിന്തുണയ്ക്കുന്ന പിസിസികൾ വർധിക്കുകയാണ്. പരസ്യ പിന്തുണയെച്ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍, സമവായത്തിനോ പത്രിക പിന്‍വലിക്കാനോ ഇല്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അദാനിയോ അംബാനിയോ അമിത് ഷായുടെ മകന്‍ ജയ് ഷായോ ആവട്ടെ, സ്വാഗതം'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ