ഒരു ബാത്ത് റൂമില്‍ അടുത്തടുത്ത് രണ്ടു കമ്മോഡ്!; സര്‍ക്കാര്‍ ഓഫിസിലെ ദൃശ്യം വൈറല്‍

തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചാ വിഷയം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

ചെന്നൈ: ഒരു ബാത്ത് റൂമിനുള്ളില്‍ രണ്ടു കമ്മോഡുകള്‍. തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചാ വിഷയം. സര്‍ക്കാര്‍ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓഫിസിലാണ്, ഒരേ ബാത്ത് റൂമില്‍ രണ്ടു കമ്മോഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 1.80 കോടി ചെലവിട്ടു നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് ഈ ഓഫിസ്. 

ഇങ്ങനെയൊരു ബാത്ത് റൂം എങ്ങനെ ഉപയോഗിക്കുമെന്നതാണ് ഇന്റര്‍നെറ്റിലെ 'ചൂടേറിയ' ചര്‍ച്ചാ വിഷയം. പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കാവുന്ന രണ്ടു കമ്മോഡുകള്‍ ഉള്ള ബാത്ത് റൂമിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു സമാനമാണ് ഇതെന്ന് കമന്റുകളില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com