മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ ഇല്ലാതാകില്ല; ഇന്ത്യ 'റിസ്‌ക് എടുക്കുകയാണ്': നരേന്ദ്ര മോദി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെമ്പാടുമുണ്ടായ സാമ്പത്തിക പ്രതിസന്ധി മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ


ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെമ്പാടുമുണ്ടായ സാമ്പത്തിക പ്രതിസന്ധി മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ മേഖയില്‍ 75,000പേര്‍ക്ക് ജോലിക്കായുള്ള അപ്പോയ്ന്‍മെന്റ് ലെറ്റര്‍ നല്‍കുന്ന 'റോസ്ഗര്‍ മേള' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുവാക്കള്‍ക്ക് പരമാവധി ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ആഗോളതലത്തില്‍ സ്ഥിതികള്‍ നല്ലതല്ലെന്ന് വസ്തുതയാണ്. ചില വന്‍കിട സാമ്പത്തിക ശക്തികള്‍ പോലും പ്രതിസന്ധിയെ നേരിടുന്നു. പല രാജ്യങ്ങളിലും, ഉയര്‍ന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പടരുന്ന മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ 100 ദിവസത്തിനുള്ളില്‍ ഇല്ലാതാകില്ല- മോദി പറഞ്ഞു. 

ഈ അവസ്ഥയില്‍ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങളും റിസ്‌കുകളും എടുക്കുകയാണ്. ആഘാതം മയപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. ഇതൊരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, പക്ഷേ നിങ്ങളുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയി-മോദി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ഗസറ്റഡ്-നോണ്‍ ഗസറ്റഡ് ഗ്രൂപ്പുകളിലാണ് പുതുതായി 75,000പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡി ക്ലര്‍ക്ക്, സ്‌റ്റെനോഗ്രാഫര്‍, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com