ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ശ്രീഹരിക്കോട്ട: 36 ഉപ​ഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യ വിജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒ ചരിത്രമെഴുതിയത്. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്.

36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിനായി പറന്നുയർന്നു. വിക്ഷേപണം കഴിഞ്ഞ് പത്തൊൻപതര മിനുട്ട് കഴിഞ്ഞപ്പോൾ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ. 

വിക്ഷേപണം കഴിഞ്ഞ് മുപ്പത്തിനാലാം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലേക്ക് എത്തി. അടുത്ത 20 ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരം കിട്ടും മുൻപ് തന്നെ വിജയം പ്രഖ്യാപിച്ച് ഐഎസ്ആർഒ വാർത്താ സമ്മേളനം തുടങ്ങി. വാർത്താ സമ്മേളനം തീരും മുമ്പ്  എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com