ജനപ്രതിനിധിയൊക്കെ പുറത്ത്; എംഎല്‍എയ്ക്ക് നേരെയും ഗാര്‍ഹിക പീഡനം; മുഖത്തടിച്ച് ഭര്‍ത്താവ് (വീഡിയോ)

സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ മനിഷ ഗുലാത്തി വ്യക്തമാക്കി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ചണ്ഡീഗഢ്: പഞ്ചാബില്‍ എഎപി എംഎല്‍എയ്ക്ക് നേരെ ഗാര്‍ഹിക പീഡനം. എംഎല്‍എയെ സ്വന്തം വീട്ടില്‍ വച്ച് ഭര്‍ത്താവ് മുഖത്തടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. പഞ്ചാബിലെ എഎപി എംഎല്‍എ ബല്‍ജിന്ദര്‍ കൗറിനാണ് ദുരനുഭവം. 

ഒരുകൂട്ടം ആളുകള്‍ക്ക് നടുവില്‍ വച്ചാണ് ഭര്‍ത്താവ് അവരെ തല്ലിയത്. വീട്ടില്‍ വച്ച് കൂട്ടമായി നിന്ന് സംസാരിക്കുന്നതും അതിനിടെ ആളുകള്‍ മാറ്റിയതിനെ തുടര്‍ന്ന് എംഎഎല്‍എയുടെ ഭര്‍ത്താവ് മറ്റൊരു സ്ഥലത്ത് വന്നിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഭര്‍ത്താവിന്റെ അടുത്തേക്ക് സംസാരിച്ച് എംഎല്‍എ വീണ്ടുമെത്തുകയും അതിനിടെ പ്രകോപിതനായി എഴുന്നേറ്റ് ഭര്‍ത്താവ് അവരുടെ മുഖത്ത് തല്ലുന്നതും ചുറ്റുമുള്ള ആളുകള്‍ അയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഇതിനെതിരെ നിരവധി പേരാണ് വീഡിയോക്ക് താഴെ പ്രതിഷേധമറിയിച്ചത്. ആണധികാര മനോഭാവം മാറാതെ ഇത്തരം പ്രവണതകള്‍ അവസാനിക്കില്ലെന്ന് ചിലര്‍ കമന്റ് ചെയ്തു. 

അതിനിടെ സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ മനിഷ ഗുലാത്തി വ്യക്തമാക്കി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും അവര്‍ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 17 ശതമാനമാണ് കൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com