ഒരു മാസത്തെ പ്ലാനിങ്; മൊബൈൽ ടവർ പൊളിച്ച് കഷ്ണങ്ങളാക്കി കടത്തി, 6.40 ലക്ഷത്തിന് വിറ്റു; മൂന്നംഗ സംഘം പിടിയിൽ 

മൊബൈൽ കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേന എത്തിയാണ് സംഘം മോഷണം നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മൊബൈൽ ടവർ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. സ്വകാര്യ മൊബൈൽ കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേന എത്തിയാണ് സംഘം മോഷണം നടത്തിയത്. ടവർ പൊളിച്ച് കഷ്ണങ്ങളാക്കി ട്രക്കിൽ കടത്തി 6.40 ലക്ഷം രൂപയ്ക്കാണ് വിറ്റത്.

സേലം ജില്ലയിലെ വാഴപ്പാടിയിൽ ഞായറാഴ്ചയാണ് സംഭവം. ടവർ സ്ഥിതി ചെയ്യുന്ന സ്ഥല ഉടമയോട് മൊബൈൽ കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്. വ്യാജ രേഖകൾ ഹാജരാക്കിയ ശേഷം ടവർ തകർക്കുകയായിരുന്നു. 

2000ൽ ആണ് സുബ്രഹ്മണ്യം എന്നയാളുടെ സ്ഥലത്ത് ടവർ പണിതത്. എയർസെൽ കമ്പനിയാണ് സ്ഥലം വാടകയ്ക്കെടുത്തത്. 2017 വരെ എയർസെല്ലും പിന്നീട് ജി.ടി.എൽ എന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുമായിരുന്നു ടവറിന്റെ ഉടമസ്ഥർ. 2019 വരെ ഇവർ വാടകയും അടച്ചിരുന്നു. എയർസെല്ലിലെ മുൻ ജീവനക്കാരനായ ഷൺമുഖമാണ് മോഷണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്.  

ഒരു മാസത്തോളമെടുത്താണ് സംഘം മോഷണം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.  കൂടുതൽ പേർ മോഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com