അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കം: പനീര്‍സെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 11:46 AM  |  

Last Updated: 02nd September 2022 03:46 PM  |   A+A-   |  

palanisamy and paneerselvam

പളനിസാമി, പനീല്‍സെല്‍വം/ ഫയല്‍

 

ചെന്നൈ: അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കത്തില്‍ ഒ പനീര്‍സെല്‍വത്തിന് തിരിച്ചടി. എടപ്പാടി പളനിസാമിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. ജൂലൈ 11 ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. 

ഓഗസ്റ്റ് 17 നാണ് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂലൈ 11 ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പനീര്‍സെല്‍വത്തെയും ഒപിഎസ് പക്ഷത്തുള്ളവരെയും പുറത്താക്കിയത് അടക്കം ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 

പനീര്‍സെല്‍വം പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററായും, പളനിസാമി സഹ കോര്‍ഡിനേറ്ററായും തുടരും. ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പുള്ള സ്ഥിതി നിലനില്‍ക്കുമെന്നുമായിരുന്നു ഉത്തരവ്. ഇതിനെതിരെ ഇപിഎസ് വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 

എടപ്പാടി പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാം. ജൂലൈ 11 ലെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയില്‍ ഇപിഎസ് പക്ഷം ആഹ്ലാദം പ്രകടിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനപ്രതിനിധിയൊക്കെ പുറത്ത്; എംഎല്‍എയ്ക്ക് നേരെയും ഗാര്‍ഹിക പീഡനം; മുഖത്തടിച്ച് ഭര്‍ത്താവ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ