ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

മുംബൈയ്ക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം
സൈറസ് മിസ്ത്രി/ഫയല്‍
സൈറസ് മിസ്ത്രി/ഫയല്‍

മുംബൈ:ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. 54 വയസായിരുന്നു. മുംബൈയ്ക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. 

വാഹനത്തില്‍ മിസ്ത്രിയെ കൂടാതെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ്ത്രിയുടെ മരണത്തില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ അനുശോചനം അറിയിച്ചു

രത്തന്‍ ടാറ്റയ്ക്ക് ശേഷമാണ് ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ത്രിയെത്തുന്നത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.

ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com