രാജ്യത്തെ ഏറ്റവും വലിയ വാഹന മോഷ്ടാവ്; കവര്‍ന്നത് 5000 കാറുകള്‍; മൂന്ന് വിവാഹം; 'ഓട്ടോ ഡ്രൈവര്‍' പിടിയില്‍

കഴിഞ്ഞ 27വര്‍ഷമായി അയ്യായിരത്തിലധികം കാറുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു
പിടിയിലായ അനില്‍ ചൗഹാന്‍
പിടിയിലായ അനില്‍ ചൗഹാന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവായ അനില്‍ ചൗഹാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെയായായി അയ്യാരിത്തലധികം കാറുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഡല്‍ഹിയിലും മുംബൈയിലും നോര്‍ത്ത് ഈസ്റ്റിലുമായി സ്വത്തുവകകള്‍ ഉള്ള ഇയാള്‍ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. 

കഴിഞ്ഞ 27വര്‍ഷമായി അയ്യായിരത്തിലധികം കാറുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ നിലവില്‍ ആയുധക്കടത്ത് നടത്തുന്നയാളാണ്. ഉത്തര്‍പ്രദേശില്‍ നിന്നും ആയുധങ്ങള്‍ കൊണ്ടുവന്ന് വടക്കുകിഴക്കന്‍  സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ഇയാളുടെ പതിവുരീതി.  ഡല്‍ഹിയിലെ ഖാന്‍പൂര്‍ പ്രദേശത്ത് താമസിക്കുമ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഇയാള്‍ ഉപജീവനം നടത്തിയത്. 1995 മുതല്‍ കാറുകള്‍ മോഷ്ടിക്കാന്‍ തുടങ്ങിയ ഇയാള്‍ മാരുതി 800 കാറുകള്‍ മോഷ്ടിച്ചതില്‍ ഏറ്റവും കുപ്രസിദ്ധനാണ്. മോഷ്ടിച്ച കാറുകള്‍ മറ്റുസംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. മോഷണത്തിനിടെ ചില ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തു.

പിന്നീട് താമസം അസമിലേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ ഡല്‍ഹി, മുംബൈ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തു. അനില്‍ നേരത്തെ പല തവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015 മുതല്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടന്ന ഇയാള്‍ 2020ലാണ് ജയില്‍ മോചിതനായത്. 

ഇയാള്‍ക്കെതിരെ 180 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനിലിന് മൂന്ന് ഭാര്യമാരും ഏഴു കുട്ടികളുമുണ്ട്. അറസ്റ്റിലായപ്പോള്‍ ഇയാളുടെ കൈയില്‍ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com