ഗവേഷണ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഗവേഷണം ചെയ്യുകയായിരുന്ന പ്രശാന്ത് സിങ്ങാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാന്‍പൂര്‍: കാന്‍പൂര്‍ ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥിയായ 32കാരന്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഗവേഷണം ചെയ്യുകയായിരുന്ന പ്രശാന്ത് സിങ്ങാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പ്രശാന്തിന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ മുറിയ്ക്കകത്തെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അധികൃതര്‍ പിന്നീട് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഗവേഷക വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com