രാജ്പഥ് ചരിത്രമായി, ഇനി കര്‍ത്തവ്യ പഥ്; പേരുമാറ്റം അംഗീകരിച്ചു - വിഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th September 2022 01:12 PM  |  

Last Updated: 07th September 2022 01:12 PM  |   A+A-   |  

kartavya_path

വിഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കാനുള്ള നിര്‍ദേശം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചു. ഇന്നു ചേര്‍ന്ന പ്രത്യേ കൗണ്‍സില്‍ യോഗത്തിലാണ്, കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്.

നിര്‍ദേശം അംഗീകരിച്ചതായി എംപിയും എന്‍ഡിഎംസി അംഗവുമായ മീനാക്ഷി ലെഖി അറിയിച്ചു. നഗരവികസന മന്ത്രാലയമാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് എന്‍ഡിഎംസി വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ പറഞ്ഞു. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള ഭാഗം കര്‍ത്തവ്യ പഥ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഉപാധ്യായ അറിയിച്ചു. 

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഭാഗം ഉടന്‍ തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുട്ടിക്ക് ലിഫ്റ്റിനുള്ളില്‍ വെച്ച് നായയുടെ കടിയേറ്റു; ഉടമയായ സ്ത്രീക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍, കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ