കുട്ടിക്ക് ലിഫ്റ്റിനുള്ളില്‍ വെച്ച് നായയുടെ കടിയേറ്റു; ഉടമയായ സ്ത്രീക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍, കേസ്

കുട്ടി വേദന കൊണ്ട് പുളഞ്ഞപ്പോഴും അത് ഗൗനിക്കാന്‍ പോലും ഈ സ്ത്രീ കൂട്ടാക്കിയില്ല
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ലിഫ്റ്റിനുള്ളില്‍ വെച്ച്  വളര്‍ത്തുനായ കുട്ടിയെ കടിച്ച സംഭവത്തില്‍, നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴ വിധിച്ചു. ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നായയുടെ ഉമയയായ സ്ത്രീക്ക് പിഴ ശിക്ഷയിട്ടത്. ഉടമ നോക്കി നില്‍ക്കെയാണ് ലിഫ്റ്റിനുള്ളില്‍ വെച്ച് നായ കുട്ടിയെ ആക്രമിച്ചത്. 

സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് ഗാസിയാബാദിലെ രാജ്‌നഗര്‍ എക്‌സ്റ്റെന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റി കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളില്‍ വെച്ചായിരുന്നു ഉടമയോടൊപ്പമുള്ള വളര്‍ത്തുനായ കുട്ടിയുടെ മേലേക്ക് പാഞ്ഞു കയറുന്നതും കടിക്കുകയും ചെയ്യുന്നത്.

കുട്ടി വേദന കൊണ്ട് പുളഞ്ഞപ്പോഴും അത് ഗൗനിക്കാന്‍ പോലും ഈ സ്ത്രീ കൂട്ടാക്കിയില്ല. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കുട്ടിയെ പട്ടി കടിച്ചതിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉടമയായ സ്ത്രീക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വളര്‍ത്തുനായയെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com