'അടിവസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്കു പോയിരിക്കുകയായിരുന്നു'; ധുംക കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയുടെ സഹോദരന്റെ പ്രതികരണം വിവാദത്തില്‍ - വിഡിയോ

അടിവസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്കു പോയതിനാലാണ്, പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്നാണ് സോറന്‍ പറയുന്നത്
ബസന്ത് സോറന്റെ വിവാദ വിഡിയോയില്‍നിന്നുള്ള ദൃശ്യം
ബസന്ത് സോറന്റെ വിവാദ വിഡിയോയില്‍നിന്നുള്ള ദൃശ്യം

റാഞ്ചി: ധുംകയില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ സ്ഥലത്തില്ലാതിരുന്നതിനു കാരണമായി, സ്ഥലം എംഎല്‍എയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരനുമായ ബസന്ത് സോറന്‍ നടത്തിയ പ്രതികരണം വിവാദത്തില്‍. അടിവസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്കു പോയതിനാലാണ്, പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്നാണ് സോറന്‍ പറയുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

''ഞാന്‍ ഡല്‍ഹിയിലായിരുന്നു. അടിവസ്ത്രങ്ങളെല്ലാം തീര്‍ന്നുപോയി, അതുകൊണ്ട് അതു വാങ്ങാന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയായിരുന്നു'' - വിഡിയോയില്‍ ബസന്ത് സോറന്‍ പറയുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഷൂട്ട് ചെയ്ത വിഡിയോയെക്കുറിച്ച് മുഖ്യമന്ത്രിയോ എംഎല്‍എയോ പ്രതികരിച്ചിട്ടില്ല.

സോറന്‍ കുടുംബത്തിന്റെ ധാര്‍ഷ്ട്യമാണ് ഈ വാക്കുകളില്‍ പ്രകടമാവുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഗോത്രവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ എംഎല്‍എ അടിവസ്ത്രം വാങ്ങാന്‍ ഡല്‍ഹിയില്‍ ആയിരുന്നെന്നാണ് പറയുന്നത്. ആ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോലും ഇവര്‍ക്കു നേരമില്ല- ബിജെപി എംഎല്‍എ ഭാനു പ്രതാപ് സാഹി കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും ധുംകയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ധുംകയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ വാഗ്്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. ലൈംഗിക പീഡനം ചെറുത്തതിന് ജീവനോടെ തീ കൊളുത്തപ്പെട്ട മറ്റൊരു പെണ്‍കുട്ടി ആശുപത്രിയിലാണ് മരിച്ചത്. ഓഗസ്റ്റ് 23ന് ആയിരുന്നു പതിനാറുകാരിക്കു നേരെ ആക്രമണമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com