മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ തല്ലുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനെ കുത്തിക്കൊന്നു, 19കാരന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 03:22 PM  |  

Last Updated: 12th September 2022 03:22 PM  |   A+A-   |  

CRIME SCENE

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയെ തല്ലാന്‍ ഒരുങ്ങിയ 19കാരന്‍ മൂത്ത സഹോദരനെ കുത്തിക്കൊന്നു. സഹോദരന്റെ കൊലപാതകത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് അമ്മ സെല്‍വറാണി.

കാഞ്ചിപുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. 22 വയസുള്ള വിന്‍സന്റ് ആണ് കൊല്ലപ്പെട്ടത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിന്‍സന്റ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജേര്‍ളി ജോണിനെയാണ് സഹോദരന്റെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജോണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനായി അമ്മയോട് ജോണ്‍ പണം ആവശ്യപ്പെട്ടു. മകന്റെ ആവശ്യം നിരസിച്ചതോടെ, ജോണ്‍ അമ്മയെ തല്ലാന്‍ തുടങ്ങി. ജോണിന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, സഹോദരങ്ങള്‍ തമ്മില്‍ അടിപിടിയായി. മല്‍പ്പിടിത്തത്തിനിടെ, വിന്‍സന്റിനെ ജോണ്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിന്‍സന്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടുകാരന്റെ വീട്ടില്‍ നിന്നാണ് ജോണിനെ പൊലീസ് പിടികൂടിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ്; അടുത്ത വര്‍ഷം പൂര്‍ത്തിയാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ