നടുറോഡില്‍ കാറിന് തീപിടിച്ചു; സഹായത്തിനെത്തി മുഖ്യമന്ത്രി; വീഡിയോ

മുഖ്യമന്ത്രിയുടെ വാഹനം അവിടെ നിര്‍ത്തുകയും കാര്‍ ഡ്രൈവറുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
കാര്‍ ഡ്രൈവറുമായി സംസാരിക്കുന്ന മുഖ്യമന്ത്രി ഷിന്‍ഡെ
കാര്‍ ഡ്രൈവറുമായി സംസാരിക്കുന്ന മുഖ്യമന്ത്രി ഷിന്‍ഡെ


മുംബൈ:   മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെയാണ് എക്‌സ്പ്രസ് ഹൈവേയില്‍ ഒരു ആഡംബര കാറിന്‌ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വാഹനവ്യൂഹം നിര്‍ത്തി മുഖ്യമന്ത്രി കാര്‍ യാത്രികന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് അപകടത്തില്‍പ്പെട്ട കാര്‍ യാത്രികനെ സഹായിച്ചത്. മുംബൈ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വച്ചായിരുന്നു സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമനസേന അംഗങ്ങള്‍ പറഞ്ഞു. അപകടം ഉണ്ടായ ഉടനെ തന്നെ വിവരം അറിഞ്ഞെത്തിയ രണ്ട് ഫയര്‍ എന്‍ജിനുകള്‍ തീയണച്ചു. ആ സമയത്താണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ വാഹനം അതുവഴി പോയത്. മുഖ്യമന്ത്രിയുടെ വാഹനം അവിടെ നിര്‍ത്തുകയും കാര്‍ ഡ്രൈവറുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

സംഭാഷണത്തിനിടെ മുഖ്യമന്ത്രി കാര്‍ ഡ്രൈവറോട് വിവരങ്ങള്‍ അന്വേഷിക്കുകയും തീപിടുത്തമുണ്ടായ കാറിനടുത്തേക്ക് പോകുരുതെന്ന് പറയുകയും ചെയ്യുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷമാണ് സ്ഥലത്തുനിന്നു മുഖ്യമന്ത്രി പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com