പിറന്നു വീണ കുഞ്ഞുങ്ങളെ അമ്മമാർക്ക് മാറി നൽകി; കുടുംബത്തെ വട്ടംകറക്കി ആശുപത്രി ജീവനക്കാർ; ഒടുവിൽ...

രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുർ: പ്രസവിച്ചതിന് പിന്നാലെ ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങൾ മാറിപ്പോയി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിലെ സർക്കാർ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ രണ്ട് കുടുംബങ്ങളെ പത്ത് ദിവസത്തോളമാണ് തീ തീറ്റിച്ചത്. മൂന്ന് ദിവസം പാലൂട്ടി ഓമനിച്ച കുഞ്ഞിനെ തിരിച്ചുവാങ്ങി രേഷ്മയെന്നും നിഷയെന്നും പേരുള്ള അമ്മമാരെ അധികൃതർ കണ്ണീരു കുടിപ്പിച്ചു. 

ജയ്പുരിലെ മഹിള ചികിത്സാലയത്തിൽ സെപ്റ്റംബർ ഒന്നിനു പിറന്ന ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരുടെ അശ്രദ്ധ മൂലം മാറിപ്പോയത്. രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും നൽകി. 

തിയേറ്ററിനു പുറത്തു കാത്തു നിന്ന വീട്ടുകാരെ കുഞ്ഞിനെ കാണിച്ച്, ക്യാമറയിൽ അവരുടെ പ്രസ്താവന രേഖപ്പെടുത്തി. പിന്നീട് പതിവു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞാണ് ആശുപത്രി അധികൃതർ അബദ്ധം തിരിച്ചറിഞ്ഞത്. 

കുഞ്ഞിന്റെ മഞ്ഞ നിറം മാറാനായി ചികിത്സ വേണമെന്നു പറഞ്ഞ് അമ്മമാരിൽ നിന്ന് ഉടൻ ശിശുക്കളെ തിരിച്ചു വാങ്ങി. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തെകുയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com