'ഭാര്യയ്ക്ക് അറിയാം ഭര്‍ത്താവിന്റെ ശമ്പളം'; വാഹനാപകട കേസില്‍ നഷ്ടപരിഹാരം ഉയര്‍ത്തി ഹൈക്കോടതി ഉത്തരവ്

ഭാര്യയുടെ മൊഴി തെളിവായെടുത്ത്, നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ബോംബെ ഹൈക്കോടതി ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ശമ്പളത്തെക്കുറിച്ചുള്ള ഭാര്യയുടെ മൊഴി തെളിവായെടുത്ത്, നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ബോംബെ ഹൈക്കോടതി ഉത്തരവ്. ഭാര്യയുടെ മൊഴി അവഗണിച്ചുകൊണ്ടുള്ള ലേബര്‍ കോടതി വിധിയില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് എസ്ജി ദിഗെയുടെ ഉത്തരവ്.

പത്തൊന്‍പതു വര്‍ഷം മുമ്പ് വാഹന അപകടത്തിലാണ് ട്രക്ക് ഡ്രൈവര്‍ ആയിരുന്ന പരമേശ്വര്‍ മരിച്ചത്. പരമേശ്വര്‍ ഓടിച്ചിരുന്ന ട്രക്ക് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വര്‍ക്ക്‌മെന്‍ കോംപന്‍സേഷന്‍ കമ്മിഷണറെ സമീപീക്കുകയായിരുന്നു.

പരമേശ്വറിന്റെ ശമ്പളം മാസം രണ്ടായിരം രൂപ എന്നു വിലയിരുത്തിയാണ് ലേബര്‍ കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്. ബത്ത ഉള്‍പ്പെടെ നാലായിരം രൂപ ലഭിക്കാറുണ്ടെന്ന് ഭാര്യ മൊഴി നല്‍കിയെങ്കിലും ശമ്പള സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാത്ത സാഹചര്യത്തില്‍ കോടതി അത് പരിഗണിച്ചില്ല. എന്നാല്‍ ട്രക്ക് ഡ്രൈവര്‍ സ്വകാര്യ ഉടമയുടെ കീഴിലുള്ള ജോലിക്കാരന്‍ ആണെന്നും ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണമെന്നു നിര്‍ബന്ധമില്ലെന്നും, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

പ്രതിമാസ ശമ്പളം മൂവായിരം രൂപയെന്നു നിശ്ചയിച്ച് ഹൈക്കോടതി നഷ്ടപരിഹാരത്തുക ഉയര്‍ത്തി. 2,11,790 രൂപ ഒന്‍പതു ശതമാനം പരിശ സഹിതം നല്‍കാനായിരുന്നു ലേബര്‍ കോടതി ഉത്തരവ്. ഇത് 3,17,685 രൂപ 12 ശതമാനം പലിശ സഹിതമാക്കി ഹൈക്കോടതി ഉയര്‍ത്തി. ജീനവക്കാരുടെ നഷ്ടപരിഹാര നിയമപ്രകാരം പന്ത്രണ്ടു ശതമാനം പലിശയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com