രണ്ട് ദിവസത്തെ സന്ദർശനം; പീയുഷ് ഗോയല്‍ നാളെ സൗദിയിലെത്തും  

ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടുക്കും
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ / പിടിഐ
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ / പിടിഐ

ന്യൂഡൽഹി: വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ സൗദിയിലെത്തും. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാവും മന്ത്രിയുടെ സന്ദര്‍ശനം എന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്ത്യ-സൗദി സാമ്പത്തിക നിക്ഷേപ മന്ത്രിതല സമിതി യോഗത്തില്‍ സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനോടൊപ്പം പങ്കെടുക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട്, ട്രാന്‍സ് ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, മരുന്ന്, ഊര്‍ജ സുരക്ഷ എന്നിവ ചര്‍ച്ച ചെയ്യും. 10,000 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും ചര്‍ച്ച ചെയ്യും.

ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com