ഗുവാഹത്തി: ഐ ഐ ടി ഗുവാഹത്തിയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർഥിയെ ആണ് ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
മരണവിവരം സംബന്ധിച്ച് ഐഐടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർഥിയാണ് സൂര്യനാരായൺ. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചതനുസരിച്ച് കുടുംബം ഗുവാഹാത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ സില്‍വര്‍ ലൈന്‍ മംഗളൂരുവരെ; പിണറായി-ബസവരാജ് ബൊമ്മൈ ചര്‍ച്ച നാളെ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ