സില്‍വര്‍ ലൈന്‍ മംഗളൂരുവരെ; പിണറായി-ബസവരാജ് ബൊമ്മൈ ചര്‍ച്ച നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 07:18 PM  |  

Last Updated: 17th September 2022 07:20 PM  |   A+A-   |  

pinarayi-bommai

പിണറായി വിജയന്‍,ബസവരാജ് ബൊമ്മൈ

,
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് ചര്‍ച്ചയാകും. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വെ പാതകള്‍ സംബന്ധിച്ചും ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തും. 

നേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും കര്‍ണാടകയും തമ്മില്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈന്‍ പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക ചോദിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്'; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ