സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍; പിടികൂടുന്ന ദൃശ്യം വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2022 03:31 PM  |  

Last Updated: 19th September 2022 03:31 PM  |   A+A-   |  

cobra

സ്‌കൂട്ടിയില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യം

 

ണ്‍സൂണ്‍ കാലത്ത് വീടുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുകയറുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ സ്‌കൂട്ടിയില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ഒരു വര്‍ഷം മുന്‍പ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഇത് എവിടെയാണ് നടന്നത് എന്നകാര്യം വ്യക്തമല്ല. സ്‌കൂട്ടിയുടെ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖനെ പുറത്തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കമ്പിവടി ഉപയോഗിച്ച് പാമ്പിനെ പുറത്തേയ്ക്ക് വരുത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. 

 

തുടര്‍ന്ന് കുടിവെള്ളം നിറയ്ക്കുന്ന കാന്‍ ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്നതും കാണാം. എന്നാല്‍ പാമ്പിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന ഇത്തരം രീതി അസാധാരണവും അപകടം ക്ഷണിച്ച് വരുത്തുന്നതുമാണെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.അതിനാല്‍ ഇത് ഒഴിവാക്കണമെന്നുമുള്ള മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ