ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം, വിശദാംശങ്ങള്‍

ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ആധാര്‍ വിശദാംശങ്ങള്‍ കൈമാറി ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമേ ജനങ്ങളുടെ സമയം ലാഭിക്കാനും ഉപകരിക്കപ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, വാഹന രജിസ്‌ട്രേഷന്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ തുടങ്ങി 58 സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇല്ലാത്തവര്‍ക്ക്, ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പോയി സേവനം തേടാവുന്നതാണ്. മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് വേണം ഇത് നിര്‍വഹിക്കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com