18 വര്‍ഷം മുന്‍പ് നിക്കാഹ്; മുസ്ലീം ദമ്പതികള്‍ ക്ഷേത്രത്തില്‍ വച്ച് അഗ്നിസാക്ഷിയായി വിവാഹിതരായി

ഉത്തര്‍പ്രദേശിലെ  ജൗന്‍പൂരിലെ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം.
ചിത്രം ട്വിറ്റര്‍
ചിത്രം ട്വിറ്റര്‍

ലഖ്‌നൗ: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ മുസ്ലീം ദമ്പതികള്‍ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിക്കാഹ് കഴിഞ്ഞ ഇവര്‍ക്ക് 9 കുട്ടികളുണ്ട്. 

ജൗന്‍പൂരിലെ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഹിന്ദു സംസ്‌കാരത്തോടുള്ള അതിയായ താത്പര്യമാണ് ദമ്പതികളായ കിയാമാ ദിന്‍ ഖലീഫയെയും കേശ ഖലീഫയെയും ഹൈന്ദവാചാര പ്രകാരം വിവാഹിതരാവാന്‍ പ്രേരിപ്പിച്ചത്. 

വാരാണസിയിലെ ഹിന്ദു ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും മറ്റും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടരായത്. തുടര്‍ന്ന് ഞങ്ങള്‍ ഹൈന്ദവ ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു

ദമ്പതികള്‍ക്ക് നാല്‍പത് വയസ് പ്രായമുണ്ടെന്ന് ക്ഷേത്ര പുരോഹിതന്‍ രവിശങ്കര്‍ ഗിരി പറഞ്ഞു.തനിക്ക് ഒന്‍പത് കുട്ടികളുണ്ടെന്നന്നും തന്റെ മുത്തച്ഛന്‍ ഹിന്ദുവാണെന്നും കിയാമാ ദിന്‍ ഖലീഫ പറഞ്ഞു. അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഇരുവരും ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍ ഏഴുതവണ പ്രദക്ഷിണം വെക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com